Join News @ Iritty Whats App Group

മാഹിപ്പാലം അടച്ചു; യാത്രക്കാർക്ക് ഇനി ഇത് വഴി പോകാം



മാഹി: അറ്റകുറ്റപ്പണികള്‍ക്കായി ദേശീയപാതയിലെ മാഹിപ്പാലം 12 ദിവസത്തേക്ക് അടച്ചിട്ടു. മേയ് 10വരെ ഇതുവഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
പാലത്തിന്‍റെ ഇരുഭാഗങ്ങളിലുള്ള നടപ്പാതയിലൂടെ കാല്‍നട യാത്രികർക്ക് സഞ്ചരിക്കാനാകും. പാലത്തിന്‍റെ ഉപരിതലത്തിലുള്ള ടാറിങ് ഇളക്കുന്ന ജോലിയാണ് നടക്കുന്നത്. രണ്ട് എസ്കോർട്ടറാണ് ഇതിനുപയോഗിക്കുന്നത്. ഇതിനു ശേഷം എക്സ്പൻഷൻ റാഡുകളിലെ വിള്ളലുകള്‍ വെല്‍ഡിങ് ചെയ്തു യോജിപ്പിക്കാനുള്ള ജോലിയും നടക്കും. വടകര നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ മാഹി കെ.ടി.സി കവലയില്‍ യാത്രികരെ ഇറക്കി അവിടെനിന്ന് യാത്രക്കാരുമായി വടകരയിലേക്ക് തിരികെ പോകും. തലശ്ശേരി ഭാഗത്ത് നിന്നുള്ള ബസുകള്‍ മാഹിപ്പാലം കവലയിലും ആളുകളെ ഇറക്കി തിരിച്ചു പോകും. ദീർഘദൂര ബസുകള്‍ മാഹി ബൈപാസ് റോഡ് വഴിയാണ് ലക്ഷ്യത്തിലെത്തുക. 

മറ്റു വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പാലം വഴിയും തലശ്ശേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൊക്ലി-മേക്കുന്ന്- മോന്താല്‍പാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍പാലം വഴിയും പോകും.കൊടുവള്ളി മുതല്‍ മാഹി പാലംവരെയുള്ള ടാറിങ് ചൊവ്വാഴ്ച രാത്രി മുതല്‍ തുടങ്ങും. കെ.കെ. ബില്‍ഡേഴ്സാണ് ജോലി ഏറ്റെടുത്ത് നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group