Join News @ Iritty Whats App Group

പവർകട്ട് പീക് മണിക്കൂറിലെ അമിതലോഡ് മൂലം' ; ലോഡ് ഷെഡിങ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം : വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നത്തിലേക്ക് പോകുമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പീക്ക് സമയത്ത് അമിത വൈദ്യുതി ഉപയോഗം പവര്‍ കട്ടിനു സാധാരണ കാരണമാകും. ഇതിന് കെഎസ്ഇബി ജീവനക്കാരെ ഭീക്ഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

സാഹചര്യം ചർച്ച ചെയ്യാൻ നാളെ കെഎസ്ഇബി ഉന്നതതല യോഗം ചേരും. സര്‍ക്കാരിനോട് വീണ്ടും ലോഡ് ഷെഡിങ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് വരുന്നത്. അമിത ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. ഫീഡറുകളിൽ തടസം നേരിടുന്നുണ്ട്. പീക്ക് സമയത്ത് വൈദ്യുതി വിതരണം കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വളരെ കൂടിയിരിക്കുകയാണ്. ആറും ഏഴും ഇരട്ടിയാണ് ഉപയോഗം.

ഒരു വീട്ടില്‍ ഒരു എസി ഉണ്ടായിരുന്നിടത്ത് നാല് എസിയായി. മഴയില്ലാത്തതിന്റെ കുറവ് നല്ല രീതിയില്‍ സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. അറുപത് ശതമാനമാണ് വെള്ളത്തിന്റെ കുറവ്. ഇരുപത് ശതമാനം മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി. 2016 മുതൽ ലോഡ് ഷെഡിങ് ഏർപ്പെടുത്താത്തത് വലിയ നേട്ടമായാണ് എൽഡിഎഫ് ഉയർത്തിക്കാട്ടിയിരുന്നത്. അതിനാൽ പവർ കട്ടിൽ എൽഡിഎഫിന്റെ നയപരമായ തീരുമാനം നിർണ്ണായകമാകും.

Post a Comment

Previous Post Next Post
Join Our Whats App Group