Join News @ Iritty Whats App Group

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍


പാലാരിവട്ടത്ത് നടന്ന അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായത്. കത്തിക്കുത്തില്‍ അജിത്ത് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനീഷിന്റെ സുഹൃത്തുക്കളായ ജിതേഷ്, ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group