Join News @ Iritty Whats App Group

കേ­​ര­​ള­​ത്തെ​യും ബി­​ഹാ­​റി­​നെ​യും മോ­​ദി അ­​പ­​മാ­​നി­​ച്ചു; നേ­​ട്ട​ങ്ങ­​ളെ നു­​ണ­​കൊ­​ണ്ട് മൂ­​ടാ­​നാ­​ണ് പ്രധാനമന്ത്രിയുടെ ശ്രമം; പിണറായി വിജയൻ

കാ​സ​ര്‍­​ഗോ​ഡ്: അ­​ഴി­​മ­​തി­​യി​ല്‍ ബി­​ഹാ­​റി​ലെ രാ­​ഷ്ട്രീ­​യ­​ക്കാ­​രെ­​ക്കാ​ള്‍ ക­​ഷ്ട­​മാ­​ണ് പി­​ണ­​റാ­​യി സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​സ്ഥ­​യെ​ന്ന പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. മോ­​ദി കേ­​ര­​ള­​ത്തെ​യും ബി­​ഹാ­​റി­​നെ​യും അ­​പ­​മാ­​നി­​ച്ചെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി­​ച്ചു.

ഇ­​ന്ത്യ­​യി​ല്‍ ഏ­​റ്റ​വും അ­​ഴി​മ­​തി കു­​റ­​ഞ്ഞ സം­​സ്ഥാ­​നം കേ­​ര­​ള­​മാ­​ണെ​ന്ന­​ത് വി­​ഖ്യാ­​ത­​മാ​ണ്. നേ­​ട്ട​ങ്ങ­​ളെ നു­​ണ­​കൊ­​ണ്ട് മൂ­​ടാ­​നാ­​ണ് മോ­​ദി­​യു­​ടെ ശ്ര­​മം.

കേ­​ര­​ള­​ത്തി​ല്‍­​നി­​ന്ന് ഒ­​രു സീ­​റ്റ് പോ​ലും കി­​ട്ടി­​ല്ലെ­​ന്ന­​തി­​ന്‍റെ വെ­​പ്രാ­​ള­​മാ­​ണ് മോ­​ദി​ക്ക്. ഏ­​ത് ആ­​ധി­​കാ​രി­​ക റി­​പ്പോ​ര്‍­​ട്ടി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണ് പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ആ­​ക്ഷേ­​പ­​മെ­​ന്നും മു­​ഖ്യ­​മ​ന്ത്രി ചോ­​ദി​ച്ചു. 

കേ­​ര­​ള­​ത്തി­​നെ­​തി­​രേ സം­​സാ­​രി­​ക്കു­​മ്പോ​ള്‍ മോ­​ദി​ക്കും രാ­​ഹു­​ലി​നും ഒ­​രേ സ്വ­​ര­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി വി­​മ​ര്‍­​ശി­​ച്ചു. പ്ര­​ധാ­​ന­​മ­​ന്ത്രി​യും രാ­​ഹു​ല്‍ ഗാ­​ന്ധി​യും ക­​ള്ളം പ­​റ­​യു­​ക­​യാ­​ണ്.
ബി­​ജെ­​പി­​യെ പേ­​ടി­​ച്ച് പാ​ര്‍­​ട്ടി പ​താ­​ക ഒ­​ളി­​പ്പി­​ച്ച രാ­​ഹു​ല്‍ സം­​ഘ­​പ­​രി­​വാ­​റി­​ല്‍­​നി­​ന്ന് ഒ­​ളി­​ച്ചോ­​ടു­​ക­​യാ­​ണ്. ഉ­​ത്ത­​രേ­​ന്ത്യ­​യി​ല്‍­​നി­​ന്ന് ഒ­​ളി­​ച്ചോ­​ടി­​യാ­​ണ് രാ­​ഹു​ല്‍ വ­​യ­​നാ­​ട്ടി​ല്‍ മ­​ത്സ­​രി­​ക്കു­​ന്ന​ത്. എ­​തി­​രാ­​ളി­​യെ­​ന്ന് രാ­​ഹു​ല്‍ അ­​വ­​കാ­​ശ­​പ്പെ­​ടു​ന്ന മോ­​ദി­​യെ എ­​തി​ര്‍­​ക്കാ­​നു­​ള്ള ശ്ര­​മം ഉ­​ണ്ടാ­​കു­​ന്നി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി വി­​മ​ര്‍­​ശി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group