Join News @ Iritty Whats App Group

പ്ര​ണ​യം നി​ര​സി​ച്ചു കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ളെ കാ​മ്പ​സി​ൽ കു​ത്തി​ക്കൊ​ന്നു; മു​ൻ സ​ഹ​പാ​ഠി അ​റ​സ്റ്റി​ൽ


ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ലെ കോ​ള​ജ് കാ​മ്പ​സി​നു​ള്ളി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ നി​ര​ഞ്ജ​ൻ ഹി​രേ​മ​ത്തി​ന്‍റെ മ​ക​ൾ നേ​ഹ (23) യെ ​മു​ൻ സ​ഹ​പാ​ഠി കൊ​ല​പ്പെ​ടു​ത്തി.

ബി​വി​ബി കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ മാ​സ്റ്റേ​ഴ്സ് ഓ​ഫ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (എം​സി​എ) വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു നേ​ഹ. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ബം​ഗ​ളൂ​രു ബെ​ല​ഗാ​വി ജി​ല്ല​യി​ലെ ഫ​യാ​സി​നെ (23) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നേ​ഹ​യു​ടെ മു​ൻ സ​ഹ​പാ​ഠി​യാ​യി​രു​ന്നു ഫ​യാ​സ്. ഫ​യാ​സ് നേ​ഹ​യെ ക​ത്തി​കൊ​ണ്ട് പ​ല​ത​വ​ണ കു​ത്തു​ന്ന​തും ഓ​ടി​പ്പോ​കു​ന്ന​തും കാ​മ്പ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഫ​യാ​സി​ന്‍റെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

നേ​ഹ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഹി​ന്ദു അ​നു​കൂ​ല സം​ഘ​ട​ന​ക​ളും ബി​ജെ​പി അ​നു​ഭാ​വി​ക​ളും വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

Post a Comment

Previous Post Next Post
Join Our Whats App Group