Join News @ Iritty Whats App Group

ഇ​ഡി വ​രു​മ്പോൾ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കാ​തെ സി​പി​എം സൂ​ക്ഷി​ച്ചോ​യെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ; വെ​ട്ടി തു​ണ്ട​മാ​ക്കി​യാ​ലും ത​ന്‍റെ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കി​ല്ലെ​ന്ന് മ​റി​യാ​മ്മ ഉ​മ്മ​ൻ

കോ​ട്ട​യം: ഇ​ഡി​യും സി​ബി​ഐ​യും അ​ന്വേ​ഷി​ച്ചു​വ​രുമ്പോൾ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കാ​തെ സി​പി​എം സൂ​ക്ഷി​ക്ക​ണ​മെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന സി​പി​എ​മ്മി​ന്‍റെ നു​ണ​പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് കു​ടും​ബം ഒ​ന്ന​ട​ങ്കം യു​ഡി​എ​ഫ് പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നു​ണ പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ക​ള്ള വാ​ർ​ത്ത​ക​ളി​ലൂ​ടെ​യും ത​ന്‍റെ പി​താ​വി​നെ ഇ​പ്പോ​ഴും സി​പി​എം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ഭാ​ര്യ മ​റി​യാ​മ്മ​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു. വെ​ട്ടി തു​ണ്ട​മാ​ക്കി​യാ​ലും ത​ന്‍റെ മൂ​ന്ന് മ​ക്ക​ളും ബി​ജെ​പി​യി​ൽ പോ​കി​ല്ലെ​ന്നാ​യി​രു​ന്നു മ​റി​യാ​മ്മ ഉ​മ്മ​ന്‍റെ പ്ര​തി​ക​ര​ണം.

യു​ഡി​എ​ഫി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് കു​ടും​ബം എ​ത്തും. മ​ക​ൾ അ​ച്ചു ഉ​മ്മ​നും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​മെ​ന്നും മ​റി​യാ​മ്മ അ​റി​യി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group