Join News @ Iritty Whats App Group

ജനത്തെ പിഴിഞ്ഞ് എണ്ണക്കന്പനികൾ വീർത്തു; ലാഭം 90,000 കോ​​​ടി​​​യെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ

കോ​​​ഴി​​​ക്കോ​​​ട്: പൊ​​തു​​മേ​​ഖ​​ലാ​​ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ലാ​​​ഭം 2023-24 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 90,000 കോ​​​ടി​​​യെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. 2022-23 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് 14,600 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം നേ​​​രി​​​ട്ടി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണ് ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ത്ര​​​യും ലാ​​​ഭം നേ​​​ടാ​​​നാ​​​യ​​​ത്.

ആ​​​ഗോ​​​ള വി​​​പ​​​ണ​​​യി​​​ൽ എ​​​ണ്ണ​​​വി​​​ല കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞി​​​ട്ടും ഇ​​​ന്ത്യ​​​യി​​​ൽ വി​​​ല കു​​​റ​​​യ്ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ ലാ​​​ഭ​​​മു​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. 2023 ഡി​​​സം​​​ബ​​​ർ 12ന് ​​​ബെ​​​ന്‍റ് ക്രൂ​​​ഡ് വി​​​ല ബാ​​​ര​​​ലി​​​ന് 74 ഡോ​​​ള​​​റി​​​ലേ​​​ക്ക് കൂ​​​പ്പു​​​കു​​​ത്തി​​​യി​​​രു​​​ന്നു. ഒ​​​രു മാ​​​സ​​​ത്തോ​​​ളം ഈ ​​​വി​​​ല​​​ക്കു​​​റ​​​വ് തു​​​ട​​​ർ​​​ന്നെ​​​ങ്കി​​​ലും എ​​​ണ്ണ​​​വി​​​ല കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നെ​​​പ്പ​​​റ്റി കേ​​​ന്ദ്രം ചി​​​ന്തി​​​ച്ചി​​​ല്ല.

എ​​​ണ്ണ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന വി​​​ല​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന നി​​​കു​​​തി​​​ക​​​ൾ ചു​​​മ​​​ത്തി​​​യ ശേ​​​ഷ​​​വും അ​​​ക്കാ​​​ല​​​ത്ത് ലി​​​റ്റ​​​റി​​​ന് പ​​​ത്തു രൂ​​​പ​​​യി​​​ലേ​​​റെ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ലാ​​​ഭം നേ​​​ടി​​​യി​​​ട്ടും ജ​​​ന​​​ത്തെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്ത​​​പ്പോ​​​ൾ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും ര​​​ണ്ടു രൂ​​​പ വീ​​​ത​​​വും പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന് നൂ​​​റു രൂ​​​പ​​​യും കു​​​റ​​​ച്ചെ​​​ങ്കി​​​ലും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ലും എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ഇ​​​തി​​​ന്‍റെ പ​​​തി​​​ൻ​​​മ​​​ട​​​ങ്ങു തു​​​ക നി​​​കു​​​തി​​​യി​​​ലൂ​​​ടെ​​​യും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി.

ബെ​​​ന്‍റ് ക്രൂ​​​ഡ് ബാ​​​ര​​​ലി​​​ന് 87.36 ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണി​​​യി​​​ലെ വി​​​ല. എ​​​ണ്ണ​​​വി​​​ല കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നോ​​​ടു പാ​​​ർ​​​ട്ടി വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് ഒ​​​ട്ടും താ​​​ത്പ​​​ര്യ​​​മി​​​ല്ല. മാ​​​സം തോ​​​റും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മാ​​​ണ് എ​​​ണ്ണ​​​വി​​​ല കു​​​റ​​​ച്ചാ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നും ഉ​​​ണ്ടാ​​​വു​​​ക. കേരളത്തിലെ ഇടതുപക്ഷ സർക്കാരും എ​​​ണ്ണ​​​വി​​​ല കു​​​റ​​​യ്ക്ക​​​ണമെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല.

Post a Comment

Previous Post Next Post
Join Our Whats App Group