Join News @ Iritty Whats App Group

സെഞ്ച്വറി ഫാഷൻ സിറ്റിയുടെ പുതിയ മെഗാഷോറും നാളെ മുതല്‍ തലശേരി എ.വി. കെ. നായർ റോഡില്‍ പ്രവർത്തനമാരംഭിക്കും




കണ്ണൂർ: സെഞ്ച്വറി ഫാഷൻ സിറ്റിയുടെ പുതിയ മെഗാഷോറും നാളെ മുതല്‍ തലശേരി എ.വി. കെ. നായർ റോഡില്‍ പ്രവർത്തനമാരംഭിക്കും.

തലശേരിയുടെ പ്രൗഢിക്കും പരമ്ബര്യത്തിനും ഫാഷൻ ട്രെൻഡിനും ഒത്തിണങ്ങിയ അതിഗംഭീരമായ ഒരു ടെക്സ്റ്റയില്‍ സമുച്ചയമായിരിക്കും സെഞ്ച്വറിയുടെ പുതിയ മെഗാഷോറും. നാളെ രാവിലെ 11ന് തലശേരി ഷോറൂം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സണ്‍ ജമുനറാണി നിർവഹിക്കും. 

ജെന്‍റ്സ് വിഭാഗം ഉദ്ഘാടനം കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.സി. വർഗീസും ജെന്‍റ്സ് വെഡ്ഡിംഗ് വിഭാഗം ഉദ്ഘാടനം കേരള വ്യാപാര വ്യവസായി ഏകോപന സമിതി തലശേരി യൂണിറ്റ് പ്രസിഡന്‍റ് മൻസൂറും നിർവഹിക്കും. 

ലേഡീസ് ലെഹംഗ വിഭാഗം ഉദ്ഘാടനം തലശേരി നഗരസഭ കൗണ്‍സിലർ ടി.പി. തപസും സാരി വിഭാഗം ഉദ്ഘാടനം കൈറ്റ്സ് തലശേരി ഡയറക്ടർ സി.പി. ബീനയും കുട്ടികളുടെ വിഭാഗം ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി തലശേരി യൂണിറ്റ് സെക്രട്ടറി സി.പി.എം. നൗഫലും ഡിസൈനേഴ്സ് സ്റ്റുഡിയോ വിഭാഗം ഉദ്ഘാടനം ഐഎംഎ മുൻ പ്രസിഡന്‍റ് ഡോ. മിനി ബാലകൃഷ്ണനും നിർവഹിക്കും.

ഏഴുനിലകളിലായി പ്രവർത്തനമാരംഭിക്കുന്ന ഈ മെഗാഷോറൂമില്‍ വിവാഹ വസ്ത്രങ്ങളുടെയും ട്രെൻഡിയായ സാരികള്‍, റെഡിമെയ്ഡുകള്‍, അണ്‍സ്റ്റിച്ച്‌ഡ്‌ ചുരീദാറുകള്‍, പുരുഷന്മാരുടെ നൂതനഫാഷനിലുള്ള വസ്ത്രങ്ങള്‍, കുട്ടികളുടെ എല്ലാത്തരം വസ്ത്രങ്ങള്‍ക്കും പുറമെ പാർട്ടിവെയർ, ഫോർമല്‍സ്‌, ട്രഡീഷണല്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്കൊപ്പം പെരുന്നാള്‍ സ്പെഷല്‍ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകളും ഒരുക്കിയിരിക്കുന്നു.
കൂടാതെ പാദരക്ഷകള്‍, കോസ്മെറ്റിക്സ്‌, പെർഫ്യൂം കൗണ്ടർ, ഡിസൈനർ സ്റ്റുഡിയോ എന്നിവയുമുണ്ടെന്ന് സെഞ്ച്വറി ഫാഷൻ സിറ്റിയുടെ മാനേജിംഗ്‌ പാർട്ണർ പി. അഷ്റഫ്‌ ഹാജി, പി. സിദ്ദിഖ്‌, പി. ഇബ്രാഹിം, പി. അബ്ദുള്‍ നാസർ, പി. ഫിറോസ്‌, പി.ഫസല്‍, പി. റാഷിഖ്‌, പി. മുഹമ്മദ്‌ ഷൈലാജ്‌, പി. ഫറാസ്‌ അഹമ്മദ്‌, പി. ഷാഹിഫ്‌ സിദ്ദിഖ്‌, ഡോ. ഷാഹിസ്‌ സിദ്ദിഖ്‌ എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group