Join News @ Iritty Whats App Group

മനുഷ്യനേക്കാള്‍ പ്രാധാന്യം വന്യമൃഗങ്ങള്‍ക്ക് കൊടുക്കുന്നു; കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ല; പരിഹാരം വേണം; സര്‍ക്കാരിനോട് ആര്‍ച്ച്ബിഷപ്പ് റാഫേല്‍ തട്ടില്‍


വന്യമൃഗ ശല്ല്യം തടയാന്‍ സാധിക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മനുഷ്യനേക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന നിലപാടുകളാണ് കണ്ടുവരുന്നതെന്ന് അദേഹം പറഞ്ഞു. മനുഷ്യന്‍ ഇത്ര പ്രാധാന്യമില്ലാത്തവനായി പോയോ എന്ന് സങ്കടത്തോടെ ചോദിക്കുകയാണ്.

ഓശാനദിന സന്ദേശത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജീവിതം വഴിമുട്ടിയപ്പോള്‍ രാജാക്കന്മാരുടെയും സര്‍ക്കാരുകളുടെയുമൊക്കെ സഹായത്തോടെ നാടുവിട്ട് കയറിയവരാണ് കുടിയേറ്റക്കാര്‍. അവര്‍ കാട്ടുകള്ളന്‍മാരല്ല.

മണ്ണില്‍ പൊന്നുവിളയിക്കുന്നവരാണ് അവര്‍. കുടിയേറ്റക്കാര്‍ വലിയ രീതിയില്‍ വന്യമൃഗശല്യത്തിന് ഇരയാവുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം വേണമെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു.

വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണ്. അവരെ ഉചിതമായ രീതിയില്‍ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കണം. കാട്ടുമൃഗ ആക്രമണങ്ങളില്‍ മരിച്ചവര്‍ക്കായി വിശുദ്ധവാരത്തില്‍ സഭ പ്രാര്‍ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group