Join News @ Iritty Whats App Group

എൻകൗണ്ടർ വിദഗ്ധൻ വിനോദിന്‍റെ മാല പൊട്ടിച്ച് മോഷ്ടാക്കൾ, ശേഷം സംഭവിച്ചത് സിനിമയെ വെല്ലും

ദില്ലി: ദില്ലി പൊലീസിലെ ഏറ്റുമുട്ടൽ വിദ​ഗ്ധന്റെ മാല പൊട്ടിച്ച് മുങ്ങാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിടികൂടി. ദില്ലിയിലെ ചാണക്യപുരി മേഖലയിലെ നെഹ്‌റു പാർക്കിലാണ് സംഭവം. ഏറ്റുമുട്ടൽ സ്പെഷ്യലിസ്റ്റ് ആയ വിനോദ് ബഡോലയുടെ സ്വർണമാല‌യാണ് പൊട്ടിക്കാൻ ശ്രമിച്ചത്.

ശനിയാഴ്ച വൈകുന്നേരം ജോഗിങ്ങിനറങ്ങിയ വിനോദിനെ, തോക്ക് ചൂണ്ടി‌യാണ് ഇവർ ഭീഷണിപ്പെടുത്തിയത്. കഴുത്തിലെ സ്വർണ ചെയിൻ നൽകിയില്ലെങ്കിൽ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ചു. എന്നാൽ മാല തട്ടിക്കൊണ്ടുപോയ രണ്ടുപേരെ പിന്തുടരുകയും വിനോദ് സാഹസികമായി കീഴടക്കുകയുമായിരുന്നു. അതിനിടെ രണ്ടാം പ്രതി രക്ഷപ്പെട്ടു. തുടർന്ന് കൺട്രോൾ റൂമിൽ വിളിച്ച് ലോക്കൽ പൊലീസിൻ്റെ സഹായത്തോടെ രണ്ടാം പ്രതിയെ പിന്തുടർന്ന് പിടികൂടി.

ഗൗരവ്, പവൻ ദേവ് എന്നിവരെയാണ് പിടികൂടിയത്. ദില്ലി പൊലീസിനെ അറിയപ്പെ‌ടുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റാണ് വിനോദ്. 2013 ഒക്ടോബറിൽ ഗുണ്ടാനേതാവ് നിതു ദബോദിയയെ ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തി. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുത്തു, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരവും നേടിയിരുന്നു. താലിബാൻ പിന്തുണയുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടിയതും വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസായിരുന്നു. 1,320 കോടി രൂപ വിലമതിക്കുന്ന ഏകദേശം 330 കിലോ ഹെറോയിനാണ് അന്ന് പിടികൂടിയത്. അത് ദില്ലി പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group