Join News @ Iritty Whats App Group

മാക്കൂട്ടം ചുരം പാതയില്‍ വാഹന അപകടങ്ങള്‍ പതിവാകുന്നു;ഇന്നലെ രണ്ട് പിക്കപ്പ് വാനുകള്‍ അപകടത്തില്‍പ്പെട്ടു





ഇരിട്ടി: മാക്കൂട്ടം ചുരം പാതയില്‍ വാഹന അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പിക്കപ്പ് വാനുകള്‍ അപകടത്തില്‍പ്പെട്ടു.

ചെന്നൈയില്‍ നിന്നും മത്സ്യവുമായി കണ്ണൂരിലേക്ക് വരികയായിരുന്ന വാഹനം മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ നിന്നും അഞ്ചു കിലോമീറ്റർ ഉള്ളിലായി വനത്തിവാണ് അപകടത്തില്‍പ്പെട്ടത്. 

മുന്തിരിയുമായി വന്ന പിക്കപ്പ് വാൻ മാക്കൂട്ടം ചെക്ക്പോസ്റ്റിന് സമീപം അപകടത്തില്‍പ്പെട്ടു. പുലർച്ചെ ഉണ്ടായ രണ്ട് അപകടങ്ങളിലും ഡ്രൈവർമാർക്ക് നിസാര പരിക്കേറ്റു.

Post a Comment

Previous Post Next Post
Join Our Whats App Group