Join News @ Iritty Whats App Group

ജെ എൻ യു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ഭരണം നിലനിർത്തി ഇടത് സഖ്യം



ദില്ലി: ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി ഇടത് സഖ്യം. നാലിൽ മൂന്ന് സീറ്റുകളിൽ ഇടത് പാനലിലെ സ്ഥാനാർത്ഥികൾ ജയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ ബിഎപിഎസ്എ സ്ഥാനാർത്ഥി വിജയിച്ചു. ജെഎൻയുവില്‍ വിദ്യാര്‍ത്ഥികള്‍ വിജയാഘോഷം തുടങ്ങി.

നാല് വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് ജെഎന്‍യുവില്‍ നടന്നത്. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച എസ് എഫ് ഐ സ്ഥാനാർത്ഥിയായ മലയാളി കെ ഗോപിക ബാബുവും വിജയം കൈവരിച്ചു. സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലറായാണ് ഗോപിക വിജയിച്ചത്. നാല് വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരേയൊരു മലയാളി വിദ്യാർത്ഥിനിയാണ് ഗോപിക.

Post a Comment

Previous Post Next Post
Join Our Whats App Group