Join News @ Iritty Whats App Group

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിലുണ്ടായ അതിക്രമം രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍




ണ്ണൂര്‍: സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിലുണ്ടായ അതിക്രമം രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍.പ്രതിയെ പിടികൂടി ചോദ്യം ചെയ്ത ശേഷമേ ഇതേക്കുറിച്ച്‌ പറയാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.


മുൻ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരാ‍യ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ. ഭരതൻ എന്നിവരുടെയും പയ്യാമ്ബലത്തെ സ്മൃതിമണ്ഡപങ്ങള്‍ക്കു നേരെയാണ് അതിക്രമമുണ്ടായത്. ഇവിടെ രാസദ്രാവകം ഒഴിച്ചനിലയിലാണ്. സംഭവം അന്വേഷിക്കാൻ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group