തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കൻ പോക്സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. ഡെങ്കി പനി പടരുന്നതും ആശങ്കയാകുന്നുണ്ട്. പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ദിവസവും നൂറിലധികം ആളുകള്‍ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മഴക്കാലത്ത് എന്നപോലെ തന്നെ വൈറൽ പനി ചൂടുകൂടുതലുള്ള കാലാവസ്ഥകളിലും പടർന്നുപിടിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനം വേഗത്തിലാക്കും. ശാരീരിക ബുദ്ധിമുട്ടുകളും കൂടും. അതിനാൽ പനിയിൽ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സിനെതിരേ ജാഗ്രത വേണം.
Post a Comment