Join News @ Iritty Whats App Group

നോമ്ബുതുറ വിഭവങ്ങളുമായി ബൈക്കില്‍ വരുന്നതിനിടെ വീട്ടുമതിലിലിടിച്ച്‌ യുവാവ് മരിച്ചു



ണ്ണൂര്‍: നോമ്ബുതുറ വിഭവങ്ങളുമായി ബൈക്കില്‍ വരുന്നതിനിടെ വീട്ടുമതിലിലിടിച്ച്‌ യുവാവ് മരിച്ചു. രാജപുരം കള്ളാര്‍ ജുമാമസ്ജിദിന് സമീപത്തെ അഷ്‌റഫ്-ജമീല ദമ്ബതികളുടെ മകന്‍ അഷ്‌കര്‍(21) ആണ് മരണപ്പെട്ടത്.
വിദേശത്തായിരുന്ന അഷ്‌കര്‍ ഈയിടെ നാട്ടിലെത്തിയ ശേഷം ആയൂര്‍വേദ മരുന്ന് ഉല്‍പ്പന്ന വിതരണവുമായ ബന്ധപ്പെട്ട ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ വൈകീട്ട് കള്ളാര്‍ ജമാഅത്ത് പള്ളിക്ക് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഷ്‌കറിനെ ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്‌റീഫ, പരേതനായ അജ്മല്‍.

Post a Comment

Previous Post Next Post
Join Our Whats App Group