Join News @ Iritty Whats App Group

പുഴകൾ വറ്റിവരണ്ടു;മലയോരത്ത് വരള്‍ച്ച രൂക്ഷമാകുന്നു



രിട്ടി: മലയോരത്ത് വരള്‍ച്ച രൂക്ഷമാകുന്നതിന്‍റെ നേർക്കാഴ്ച്ചയാണ് ബാരാപോള്‍, കക്കുവ പുഴയുടെ ഇപ്പോഴത്തെ അവസ്ഥ.
വർഷകാലത്ത് കുത്തിയൊഴുകിയ ഇരുപുഴകളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. പുഴയുടെ പ്രധാന കൈവഴികളും ഏതാണ്ട് വറ്റിയ സ്ഥിതിയിലാണ്. രണ്ട് മാസം മുൻമ്ബ് വരെ നിറഞ്ഞൊഴുകിയിരുന്ന ഇരു പുഴകളിലൂടേയും ഇപ്പോള്‍ പാദം നനയാതെ മറുകര കടക്കാം എന്ന അവസ്ഥയിലെത്തി. മേഖലയില്‍ ജലക്ഷാമം രൂക്ഷമാക്കുന്നതിന്‍റെ പേടിപ്പെടുത്തുന്ന അടയാളമാണ് ഇരു പുഴകളുടെയും ഇന്നത്തെ അവസ്ഥ. 

കുടക് മലനിലകളില്‍ നിന്നും ഉത്‌ഭവിക്കുന്ന ബാരാപോള്‍ പുഴയും ആറളം വനത്തില്‍ നിന്നും ഉത്‌ഭവിച്ച്‌ ആറളം ഫാമിനേയും സമീപ ഗ്രാമങ്ങളേയും ജലസമൃദ്ധമാക്കി ബാവലി പുഴവഴി വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന കക്കുവ പുഴയും മേഖലയില്‍ വരള്‍ച്ചയേ പ്രതിരോധിക്കുന്ന പ്രധാന പുഴകളാണ്. കക്കുവ പുഴ ഇപ്പോള്‍ തന്നെ കണ്ണീർ ചാലുപോലെയായി. ഒരാഴ്ച്ച പിന്നിടുന്നതോടെ ഇതും ഇല്ലാതാകുമെന്ന ആശങ്കയിലാണ് പുഴയോരവാസികള്‍. മുൻ വർഷങ്ങളില്‍ ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു നീരൊഴുക്ക് നന്നായി കുറഞ്ഞിരുന്നത്.

കക്കുവ പുഴ വറ്റുന്നതോടെ ആദിവാസികള്‍ താമസിക്കുന്ന ആറളം ആദിവാസി പുനരധിവാസമേഖല രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങും. മുൻകാലങ്ങളിലൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആറളം ഫാം, വിയറ്റ്‌നാം, കക്കുവ, കൊക്കോട്, ആറളം, കീഴ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പുഴയുടെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വീടുകളിലെ കിണറുകളില്‍ ജലനിരപ്പും ഉണ്ടായിരുന്നത്. പുഴയിലെ വെള്ളം വറ്റിയതോടെ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങി. പഴയില്‍ തടയണ നിർമിച്ച്‌ വെള്ളം കെട്ടി നിർത്തി മുൻകാലങ്ങളില്‍ ഒരു പരിധിവരെ വരള്‍ച്ചയുടെ ആക്കം കുറക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഇക്കുറി പല സ്ഥലങ്ങളിലും തടയണ നിർമാണം ആരംഭിച്ചിട്ടുപോലുമില്ല. പുഴയിലെ നീരൊഴുക്ക് പ്രതീക്ഷിച്ച്‌ കൃഷിയിറക്കിയ കർഷകരുടെ പച്ചക്കറി, വാഴകൃഷികളും കടുത്ത വരള്‍ച്ചാ ഭീഷിണിയിലാണ്.

നീർച്ചാലുകള്‍ ഇല്ലാതായി

വനത്തിനുള്ളിലെ നീർച്ചാലുകള്‍ ഇല്ലാതായതാണ് വരള്‍ച്ച രൂക്ഷമാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. വനത്തിനുള്ളിലെ നിരവധി ചെറു നീരുറവകളില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന വെള്ളമാണ് ഇരു പുഴകളേയും ജലസമൃദ്ധമാക്കുന്നത്. പുഴയിലേക്ക് കല്ലും മണ്ണും വീണ് പുഴയുടെ ആഴം കുറഞ്ഞതും വരള്‍ച്ചയ്ക്ക് കരണമായതായി അവർ പറയുന്നു. മുൻ കാലങ്ങളില്‍ ഒന്നും ഉണ്ടാകാത്ത വിധം ജലക്ഷാമമാണ് മേഖലയെ തുറിച്ചു നോക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group