Join News @ Iritty Whats App Group

പ​ത്മ​ജ​യെ എ​ല്‍​ഡി​എ​ഫി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നെ​ന്ന് ദ​ല്ലാ​ള്‍ ടി. ​ജി. ന​ന്ദ​കു​മാ​ർ; ആ​വ​ശ്യ​പ്പെ​ട്ട​ത് സൂ​പ്പ​ര്‍ പ​ദ​വി​ക​ള്‍; ച​ര്‍​ച്ച ന​ട​ത്തി​യ​ത് ഇ.​പി. ജ​യ​രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം


കൊ​ച്ചി: പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ എ​ല്‍​ഡി​എ​ഫി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നി​രു​ന്നു​വെ​ന്ന് ദ​ല്ലാ​ള്‍ ടി.ജി. ന​ന്ദ​കു​മാ​ര്‍. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​യി​രു​ന്നു ച​ര്‍​ച്ച. താ​ന്‍ നേ​രി​ട്ടാ​ണ് പ​ത്മ​ജ​യെ വി​ളി​ച്ച് സം​സാ​രി​ച്ച​ത്.

പ്ര​തീ​ക്ഷി​ച്ച​തി​ലും അ​പ്പു​റ​മു​ള്ള ത​സ്തി​ക അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സൂ​പ്പ​ര്‍ പ​ദ​വി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ച​ര്‍​ച്ച മു​ന്നോ​ട്ട് പോ​കാ​തി​രു​ന്ന​തെ​ന്നും ന​ന്ദ​കു​മാ​ര്‍ ഒ​രു മാ​ധ്യ​മ​ത്തോ​ട് സം​സാ​രി​ക്ക​വെ വെ​ളി​പ്പെ​ടു​ത്തി.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​യി​രു​ന്നു ച​ര്‍​ച്ച ന​ട​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് തൃ​ക്കാ​ക്ക​ര​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്താ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ത്മ​ജ​യോ​ട് ചോ​ദി​ച്ചു. അ​വ​ര്‍ നി​രാ​ശ​യി​ലാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഈ ​വി​വ​രം ഇ.​പി. ജ​യ​രാ​ജ​നോ​ട് സം​സാ​രി​ച്ച​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫി​ലേ​ക്ക് ക്ഷ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്ഥാ​ന​മാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ല്‍ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​തീ​ക്ഷി​ച്ച​തി​ലും അ​പ്പു​റ​മു​ള്ള ത​സ്തി​ക​യാ​ണ്. അ​വ​ര്‍ ‘സൂ​പ്പ​ര്‍ പ​ദ​വി​ക​ള്‍’ ആ​വ​ശ്യ​പ്പെ​ട്ടു. ഇ.​പി ജ​യ​രാ​ജ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ വീ​ണ്ടും പ​ത്മ​ജ​യു​മാ​യി സം​സാ​രി​ച്ചു. അ​വ​ര്‍ താ​ല്‍​പ​ര്യ​ത്തോ​ടെ​യാ​ണ് ദു​ബാ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ​ത്. “സൂ​പ്പ​ര്‍ പ​ദ​വി’ ആ​വ​ശ്യ​ത്തി​ല്‍ പ​ത്മ​ജ ഉ​റ​ച്ചു നി​ന്ന​തോ​ടെ ആ ​ച​ര്‍​ച്ച മു​ന്നോ​ട്ട് പോ​യി​ല്ലെ​ന്നും ന​ന്ദ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group