Join News @ Iritty Whats App Group

ഇനി ലക്ഷ്യം കേരളം, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാസപ്പടിയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റര്‍ ചെയ്തു

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ നടപടിയുമായി ഇഡി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കൊച്ചി യൂണിറ്റ് കേസിൽ ഇസിഐആർ രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി.

ലോക്സഭ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ആദായനികുതി വകുപ്പ് കേസില്‍ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. കേന്ദ്ര ഏജൻസികളെ വിവിധ സംസ്ഥാനങ്ങളെ അടിച്ചമര്‍ത്താൻ കേന്ദ്രം ഉപയോഗിക്കുന്നു എന്ന ആരോപണം കേരളം അടക്കം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇത് തിരഞ്ഞെടുപ്പിലും ശക്തമായ വിഷയമായിത്തീരുമെന്നത് ഉറപ്പായിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group