Join News @ Iritty Whats App Group

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട്സർക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധ കൂട്ടായ്മ


ഇരിട്ടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധന വകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ടും 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിൽ പ്രതിഷേധിച്ചും യു.ഡി.എഫ് ജനപ്രതി നിധികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിട്ടി മുൻസിപ്പാലിറ്റി യുഡിഎഫ് കൗൺസിലർമാർ ഇരിട്ടി മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് ഉദ്ഘാടനം ചെയ്തു.
സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.

യുഡിഎഫ് കൗൺസിലർമാരുടെ കൂട്ടായ്മയായ രാജീവ് ഗാന്ധി പഞ്ചായത്തീ രാജ് സമിതിയുടേയും ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിൻ്റെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഇരിട്ടി മുനിസിപ്പൽ യു ഡി എഫ് കൗൺസിലർമാരായ പി.കെ.ബൽക്കീസ് , എൻ.കെ. ഇന്ദുമതി , സമീർ പുന്നാട്, വി.പി.റഷീദ്, പി.ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ, ടി.കെ.ഷരീഫ, എം.കെ.നജ്മുന്നിസ, സി.സാജിദ നേതൃത്വം നൽകിനേതൃത്വം നൽകി

Post a Comment

Previous Post Next Post
Join Our Whats App Group