Join News @ Iritty Whats App Group

മന്ദം ചേരിയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിനായി എയ്ഡ്പോസ്റ്റിനായി പോലീസും റവന്യൂ വകുപ്പും സംയുക്തമായി നിർമിച്ച താത്കാലിക ഷെഡ്‍് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതായി ആക്ഷേപം




കൊട്ടിയൂർ: കൊട്ടിയൂർ മന്ദം ചേരിയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിനായി എയ്ഡ്പോസ്റ്റിനായി പോലീസും റവന്യൂ വകുപ്പും സംയുക്തമായി നിർമിച്ച താത്കാലിക ഷെഡ്‍് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതായി ആക്ഷേപം.റോഡരികില്‍ നിർമിച്ച താത്കാലിക ഷെഡിന്‍റെ കാലുകള്‍ റോഡിനോട് ചേർന്നാണ് നാട്ടിയിരിക്കുന്നത്.

മേല്‍ക്കൂരയ്ക്ക് സ്ഥാപിച്ച ഷീറ്റുകള്‍ റോഡിലേക്ക് തള്ളിയാണ് നില്‍ക്കുന്നത്. 
വാഹനങ്ങള്‍ കടന്നു പോകുന്പോള്‍ ഇതില്‍ തട്ടാനുള്ള സാധ്യത ഏറെയാണ്. എയ്ഡ്പോസ്റ്റ് അപകട സാധ്യതയില്ലാത്ത സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. മുന്നറിയിപ്പ് ബോർഡും റിഫ്ലക്ടറുകളും സ്ഥാപിക്കാനെങ്കിലും ബന്ധപ്പെട്ടവർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group