പറവൂര്‍: മരുമകള്‍ കഴുത്തറുത്തു കൊല്ലപ്പെട്ടതിനു പിന്നാലെ ഭര്‍തൃപിതാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടില്‍ സിനോജിന്റെ ഭാര്യ ഷാനു(34)വാണ് കൊല്ലപ്പെട്ടത്. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടില്‍ സെബാസ്റ്റിയെന(66) പോലീസാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം.
കുടുംബവഴക്കാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നു പോലീസ് പറഞ്ഞു. മഞ്ഞുമ്മല്‍ തച്ചങ്കേരി പരേതനായ ലാസറിന്റെയും മിനി പൊടുത്താസിന്റെയും ഏക മകളാണ് ഷാനു. സെബാസ്റ്റിയന്‍ കത്തികൊണ്ടു കഴുത്തറുത്തതോടെ ഷാനു ചോരയില്‍ കുളിച്ചു സമീപത്തെ വീട്ടിലെത്തിയെങ്കിലും യാതൊന്നും സംസാരിക്കാനായില്ലെന്നു പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായ ഷാനു ആംബുലന്‍സിലേക്കു കയറ്റിയപ്പോള്‍തന്നെ മരണമടഞ്ഞു. വാതില്‍പൊളിച്ച് പോലീസ് വീടിനകത്തു കയറിയപ്പോഴാണു സെബാസ്റ്റിയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സംഭവം നടന്ന സമയത്തു വീട്ടില്‍ ഷാനുവും സെബാസ്റ്റിയനുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷാനുവിന്റെ ഭര്‍ത്താവ് ഫാക്ടിലെ കരാര്‍ ജീവനക്കാരനാണ്. ഇയാള്‍ രാവിലെ ഏഴിനു ജോലിക്കു പോയിരുന്നു. ഇവരുടെ അഞ്ചു വയസുള്ള ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്‌കൂളിലായിരുന്നു. സെബാസ്റ്റിയന്റെ ഭാര്യ ജാന്‍സി രണ്ടു ദിവസം മുമ്പു മൂത്തമകന്‍ സിജുവിന്റെ കോട്ടപ്പുറത്തെ വീട്ടിലേക്കു പോയിരുന്നു.
കുടുംബവഴക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി ഷാനുവും സെബാസ്റ്റിയനും തമ്മില്‍ സംസാരിക്കാറില്ലായിരുന്നെന്നു പോലീസ് പറഞ്ഞു. ജോലിക്കു പോയ സിനോജ് രാവിലെ എട്ടിനു ഷാനുവിനെ വിളിച്ചപ്പോഴും 10.30ന് അമ്മ മിനിയെ ഷാനു വിളിച്ചപ്പോഴും വേറെ പ്രശ്‌നങ്ങളുള്ളതായി പറഞ്ഞില്ല. ആഹാരസംബന്ധമായ കാര്യങ്ങളെച്ചൊല്ലി ആറു മാസം മുമ്പു വീട്ടില്‍ തര്‍ക്കം രൂക്ഷമാവുകയും െകെയാങ്കളിയുടെ വക്കിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു സിനോജും ഷാനുവും സെബാസ്റ്റിയനുമായി സംസാരിക്കാറില്ലായിരുന്നു.
സിനോജിന്റെ സഹോദരന്‍ പിതാവുമായി തെറ്റിപ്പിരിഞ്ഞ് ഏറെനാളായി കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് ഒറ്റയ്ക്കു താമസിക്കുകയാണ്. സിനോജിന്റെയും ഷാനുവിന്റെയും ജന്മദേശം മഞ്ഞുമ്മലാണ്. 11 വര്‍ഷം മുമ്പു സിനോജ് വടക്കുംപുറത്തു വീടുവച്ചാണ് ഇവിടേക്കു താമസംമാറിയത്. 2015 ലായിരുന്നു സിനോജ്- ഷാനു വിവാഹം. വടക്കുപുറത്തു ഓട്ടോ ടാക്‌സി ഓടിക്കുകയാണ് സെബാസ്റ്റിയന്‍.
ഇന്‍ക്വസ്റ്റ് പൂര്‍ത്തീകരിച്ചശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Ads by Google
Post a Comment