Join News @ Iritty Whats App Group

എൽ.കെ അദ്വാനിയ്‌ക്ക് വസതിയിലെത്തി ഭാരതരത്ന സമ്മാനിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി : മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിയെ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്വാനിയുടെ വീട്ടിലെത്തിയാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകിയത് .

അനാരോഗ്യം കാരണം ശനിയാഴ്ച രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്വാനിക്ക് പങ്കെടുക്കാനായില്ല. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ്, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥൻ .

‘ഭാരത് രത്‌ന’ ഞാൻ സ്വീകരിക്കുന്നത് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടിയാണ്. ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് മാത്രമല്ല, എന്റെ ജീവിതത്തിലുടനീളം എന്റെ കഴിവിന്റെ പരമാവധി സേവിക്കാൻ ഞാൻ ശ്രമിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കും ഉള്ള ബഹുമതിയാണ് ഇത് ‘ എന്നാണ് കുറിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group