Join News @ Iritty Whats App Group

മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിൽ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ ബൂത്തില്‍ കുടുങ്ങി; നിയന്ത്രിക്കാൻ പോലീസ്





മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പുതിയ പാത ഇന്നലെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച തോടെ ഒട്ടേറെ വാഹനങ്ങള്‍ പുതിയ പാതയിലൂടെ കടന്നു പോകുകയാണ്.
20 മിനുട്ടിനകം 18.6 കിലോ മീറ്റർ ദൂരം താണ്ടാമെന്നാണ് മാഹി ബൈപ്പാസിന്‍റെ പ്രത്യേകത. തലശേരി-മാഹി പട്ടണങ്ങളിലെ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട് പുതിയ പാതയില്‍ കയറുന്ന വാഹനങ്ങള്‍ കൊളശേരിയില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ കുടുങ്ങുകയാണ്.

ഇന്നലെ വാഹനങ്ങളുടെ നീണ്ടനിര ടോള്‍ ബൂത്തില്‍ പ്രത്യക്ഷപ്പെട്ടു. ഫാസ്റ്റ് ടാഗ് സംവിധാ നം ഇല്ലാത്ത വാഹനങ്ങളാണ് ടോള്‍ ബൂത്തിലെ പ്രശ്നക്കാർ. ടോള്‍ ബുത്തില്‍ എത്തുന്ന ഇത്തരം വാഹനങ്ങള്‍ ഇരട്ടി പൈസ നല്കണം. കാർ, ജീപ്പ് എന്നിവയ്ക്ക് 65 രൂപയുള്ളത് ഫാസ്റ്റ് ടാഗ് ഇല്ലെങ്കില്‍ 130 രൂപ നല്കണം. ഇവിടെയാണ് ടോള്‍ ബൂത്തിലെ ജീവനക്കാരുമായി ഡ്രൈവർമാർ വാക്ക് തർക്കത്തിലാകുന്നത്. 

പണം നല്കാൻ മൊബൈല്‍ ആപ് തുറക്കണം. ഇതിനായി ക്യൂ നീണ്ടതോടെ ബഹളം ശക്തമായി. തലശേരി ഭാഗത്തുനിന്ന് പോലീസ് എത്തി വാഹനങ്ങള്‍ നിയന്ത്രിച്ച്‌ വരികയാണ്. കണ്ണൂർ - കോഴിക്കോട് ഭാഗത്തെ ദേശീയപാതയില്‍ ഇപ്പോള്‍ ടൂള്‍ ബൂത്തില്ല.

പുതിയ തലമുറയിലെ യുവാക്കള്‍ വാഹനവുമായി വരുമ്ബോള്‍ ഇരട്ടി തുക ടോള്‍ ഈടാക്കുന്നതില്‍ സംശയം ഉയർത്തുകയാണ്. ട്രാഫിക് തെറ്റിച്ച്‌ പാതയില്‍ കയറുന്നവരും വാഹനങ്ങള്‍ കൂട്ടിയുരസുന്നതും പ്രശ്നത്തിന് വഴിവയ്ക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറുക മാത്രമാണ്.

ടോള്‍ ബുത്തിലെ ജീവനക്കാരില്‍ മലയാളികളും, ഇതര സംസ്ഥാനക്കാരും ഉണ്ട്. ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്ബനിയാണ് പുതിയ പാതയില്‍ ടോള്‍ ബൂത്ത് നിർമിച്ചത്. ഇതേ കമ്ബനി തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിലും ടോള്‍ ഗേറ്റ് സ്ഥാപിച്ചത്. പരിചയ സമ്ബന്നരായ ജീവനക്കാരാണ് ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്നത്. ഫാസറ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് കംപ്യൂട്ടർ ബില്‍ നല്കുന്നതും ടോള്‍ ബൂത്തില്‍ തിരക്ക് കൂടുവാൻ കാരണമായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group