Join News @ Iritty Whats App Group

മാക്കൂട്ടം - ചുരം പാതയിൽ അപകടാവസ്‌ഥ ഒഴിവാക്കാൻ അടിയന്തര അറ്റകുറ്റപ്പണി തുടങ്ങി

ഇരിട്ടി: കുണ്ടും കുഴിയും രൂപപ്പെട്ട് അപകടാവസ്ഥയിലായ കർണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടം ചുരം പാതയുടെ അറ്റകുറ്റപ്പണി കർണ്ണാടക പൊതുമരാമത്ത് വിഭാഗം തുടങ്ങി. കയറ്റവും ഇറക്കവും കൊടും വളവുകളും ഏറെയുള്ള വീതി കുറഞ്ഞ വനത്തിലൂടെ കടന്നു പോകുന്ന ഈ അന്തർസംസ്ഥാന പാതയുടെ ഇരു വശങ്ങളിലും മണ്ണുകളൊഴുകിപ്പോയി വൻ ചാലുകൾ രൂപപ്പെട്ട നിലയിലാണ്. ഇത്തരം ചാലുകളിലും കുഴികളിലും വീണ് ഭാരവാഹനങ്ങളും യാത്രാവാഹനങ്ങളും നിരന്തരം അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് നടപടി. 

കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ 20 കിലോമീറ്റർ മാത്രമാണ് ദൂരമെങ്കിലും സിദ്ധാപുരം വരെ വരുന്ന 45 കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ പ്രവർത്തി നടക്കുന്നത്. 30 ലക്ഷം രൂപയുടെ പ്രവർത്തി നാല് റീച്ചുകളയാണ് നടത്തുന്നത്. റോഡിന്റെ ഇരുവശത്തും വെള്ളം ഒഴുകി ചാലുകൾ രൂപപ്പെട്ട ഭാഗങ്ങളിൽ കരിങ്കൽ ചീളുകൾ നിരത്തി മുകളിൽ മണ്ണിട്ടു ഉറപ്പിച്ചുള്ള താൽക്കാലിക പണിയാണു നടത്തുന്നത്. അടുത്ത ദിവസം തന്നെ പണി പൂർത്തിയാകുമെന്ന് വീരാജ്‌പേട്ട അസിസ്‌റ്റൻ്റ് എൻജിനീയർ ലിങ്കരാജ് അറിയിച്ചു. 
 കുടകിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യാത്രികരായ നിരവധി പേരാണ് നിത്യവും കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്നത്. ഈ പ്രാധാന്യം കൂടി കണക്കിൽ എടുത്തു റോഡ് പൂർണമായും പുനർനിർമാണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള വനത്തിലൂടെ കടന്നു പോകുന്ന ചുരം പാതയിൽ 16 കൊടും വളവുകളാണുള്ളത്. മുൻ കർണ്ണാടക സർക്കാരിന്റെ കാലത്ത് കണ്ണൂർ മുതൽ ഹാസൻ വരെ നീളുന്ന പാത ദേശീയപാതയായി ഉയർത്തി നിർമ്മിക്കും എന്ന് മുൻപ് കേട്ടിരുന്നെങ്കിലും ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവരം ലഭ്യമല്ല.

Post a Comment

Previous Post Next Post
Join Our Whats App Group