Join News @ Iritty Whats App Group

ആദായ നികുതി നോട്ടീസിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്; തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വാദിക്കും

ആദായ നികുതി നോട്ടീസുകൾക്കെതിരായി കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. അടുത്തയാഴ്ച കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്ന് കോടതിയിൽ വാദിക്കും.

ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ ചൂണ്ടിക്കാട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും.

ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. കേരളത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.

Post a Comment

Previous Post Next Post
Join Our Whats App Group