Join News @ Iritty Whats App Group

ജയിലിലിരുന്ന് ഭരണം തുടർന്ന് കെജ്‌രിവാൾ; ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കാനുള്ള ഉത്തരവ് ഇറക്കി


ഇഡി കസ്റ്റഡിയിലിരുന്ന് ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്‌രിവാൾ ജയിലില്‍ നിന്ന് പുറത്തിറക്കിയത്. കസ്റ്റഡിയിലിരുന്നും ഭരിക്കാനാകുമെന്നും രാജിവെക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് ജയിലില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവിലൂടെ കെജ്‌രിവാള്‍ നൽകിയത്.

ജലവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിന്റെ രൂപത്തിലാണ് ജയിലില്‍ നിന്ന് കെജ്‌രിവാൾ പുറത്തിറക്കിയത്. ഉത്തരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കെജ്‌രിവാൾ മന്ത്രി അതിഷിയെ കെജ്‌രിവാൾ ചുമതലപ്പെടുത്തുകയും ചെയ്തു. ജലക്ഷാമം നേരിടുന്ന മേഖലകളില്‍ കുടിവെള്ളം എത്തിക്കാനുള്ള നിര്‍ദേശം ഉള്‍പ്പെട്ട ഉത്തരവ് മന്ത്രി അതിഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു.

കെജ്‌രിവാൾ രാജിവെക്കില്ലെന്നും ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്നുമുള്ള ആം ആദ്മി പ്രവര്‍ത്തകരുടെ വാക്കുകളെ ജയിലില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവ് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. അതേസമയം അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ തെരുവുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നടത്തിവരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group