Join News @ Iritty Whats App Group

ആ​ദ്യം തൊ​ഴു​ത് അ​നു​ഗ്ര​ഹം വാ​ങ്ങും, പി​ന്നാ​ലെ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കും; സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി​യ ക​ള്ള​ന്‍റെ മോ​ഷ​ണ രീ​തി ഇ​ങ്ങ​നെ…


വ​ന്ന് വ​ന്ന് ദൈ​വ​ത്തി​ന് പോ​ലും സു​ര​ക്ഷ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ. ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ ല​ക്ഷ്യം വ​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ക​ള്ള​ന്മാ​ർ നി​ര​വ​ധി​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​യ​റി പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും പി​ന്നാ​ലെ മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഒ​രു മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യ വാ​ർ​ത്ത​യാ​ണ് ഒ​ടു​വി​ലാ​യി പു​റ​ത്തു​വ​ന്ന​ത്. ജ​യ്പൂ​രി​ലാ​ണ് സം​ഭ​വം.

മ​റ്റ് ക​ള്ള​ന്മാ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ക്ഷേ​ത്ര​ത്തി​ൽ ക​യ​റി പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും പ​ണ​വും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും മോ​ഷ്ടി​ക്കു​ക​യും ചെ​യ്യ​ലാ​ണ് ഇ​യാ​ളു​ടെ മോ​ഷ​ണ രീ​തി. ആ​ൽ​വാ​റി​ലെ ആ​ദ​ർ​ശ് ന​ഗ​റി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ശ​ർ​മ്മ പ്രാ​ർ​ഥി​ക്കു​ക​യും ഒ​ടു​വി​ൽ സം​ഭാ​വ​ന പെ​ട്ടി​യി​ൽ നി​ന്ന് പ​ണം ക​വ​രു​ക​യു​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ക്ഷേ​ത്ര​ത്തി​ൻ്റെ പൂ​ട്ട് ത​ക​ർ​ത്ത് വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ, കു​ട​ക​ൾ, വ​ഴി​പാ​ട് പെ​ട്ടി​യി​ലെ പ​ണം എ​ന്നി​വ​യും ഇ​യാ​ൾ മോ​ഷ്ടി​ച്ചു. മോ​ഷ​ണ​ത്തി​നി​ടെ ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ താ​ൻ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഗോ​പേ​ഷ് ശ​ര്‍​മ്മ ക്ഷേ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ പൂ​ജാ​രി രാ​ത്രി പോ​യ​തി​നു​ശേ​ഷം, വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്ക​ലാ​ണ് ഇ​യാ​ളു​ടെ രീ​തി. അ​തേ​സ​മ​യം, ‌ഇ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഴ​യ കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ് പോ​ലീ​സ്.

Post a Comment

Previous Post Next Post
Join Our Whats App Group