തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്‍ തെറിച്ചുവീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്വമേധായ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമന്ന് നിര്‍ദേശവും നല്‍കി. സംഭവത്തെ തുടര്‍ന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
ഇന്ന് രാവിലെയായിരുന്നു അപകടം. മുക്കോല സ്വദേശിയും നിംസ് കോളെജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ അനന്തുവാണ് മരിച്ചത്.
വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്ന് കല്ല്് തെറിച്ച് വീണാണ് അപകടമുണ്ടായത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാളെ നിംസ് കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വീട്ടില്‍ എത്തിക്കും.
Post a Comment