Join News @ Iritty Whats App Group

കുളി ഇടവിട്ട ദിവസങ്ങളില്‍, ശുചിമുറിക്കായി മാളുകള്‍, ഓഫിസുകള്‍ ഒഴിയുന്നു; താളം തെറ്റിയ ഉദ്യാനനഗരിയിലെ ജീവിതം


ബെംഗളൂരു: മഴ വൈകുന്നതോടെ ബെംഗളൂരു നഗരത്തില്‍ ജലദൗര്‍ലഭ്യം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. റസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂറ്റന്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ പോലും വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുകയാണ്. അധികമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിൾ കപ്പുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവയാണ് ഹോട്ടലുകള്‍ ഉപയോഗിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

ചില സ്ഥാനങ്ങള്‍ കൊവിഡ് കാലത്തിന് സമാനമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. ബന്നാർഘട്ട റോഡിലെ ഒരു സ്കൂള്‍ അടച്ചു. അതോടൊപ്പം ചൂടുകൂടുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. വീടുകളിലും ഡിസ്പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയെന്നും അലക്കല്‍ ആഴ്ചയിലൊരിക്കലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാവേരി നദി, ഭൂഗർഭജലം എന്നീ രണ്ട് സ്രോതസ്സുകളിൽ നിന്നാണ് ബെംഗളൂരുവിന്ല വെള്ളം ലഭിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ കടുത്ത വരള്‍ച്ച ജലദൗര്‍ലഭ്യം രൂക്ഷമാക്കി. ബെംഗളൂരുവിന് പ്രതിദിനം 2,600-2,800 ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. എന്നാല്‍ പകുതി പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ഗ്രാമീണ പ്രദേശങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group