Join News @ Iritty Whats App Group

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തും, അത് ചെയ്തിട്ടേ പോകൂ: ഗണേഷ് കുമാര്‍


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ താൻ രക്ഷപ്പെടുത്തുമെന്നും അത് ചെയ്തിട്ടേ പോകൂ എന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇവിടെ നടക്കുന്നത് 'ലൈസൻസ് ടു കില്‍' ആണെന്ന് ഡ്രൈവിംഗ് പരിഷ്കരണം സംബന്ധിച്ച് മന്ത്രി ആവര്‍ത്തിച്ചു.

ഡ്രൈവിംഗ് പരിഷ്കരണം മെയ് 1 മുതല്‍ നടപ്പിലാക്കണമെന്ന് നേരത്തെ മന്ത്രി നിര്‍ദേശിച്ചതാണ്. എന്നാലീ ഉത്തരവ് തടഞ്ഞുവച്ചതായി പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. നിലവില്‍ ലൈസൻസ് കൊടുക്കുന്നത് ആളുകളെ കൊല്ലാൻ ആണെന്ന പ്രസ്താവന നേരത്തെ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിട്ടുള്ളതാണ്. ഇതാണ് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. 

കെഎസ്ആര്‍ടിസിയില്‍ ജിപിഎസ് വച്ചിട്ടുണ്ട്, ഒരുപയോഗവും ഇല്ല, ടെസ്റ്റ് സമയത്ത് ആര്‍ടിഒയ്ക്ക് കാണാൻ വേണ്ടി മാത്രമാണ് ജിപിഎസ് വച്ചിരിക്കുന്നത്, വിദേശത്ത് പോകുമ്പോൾ ടെക്നോളജികൾ കണ്ടു വയ്ക്കും, അത് ഇവിടെ കോപ്പിയടിക്കും, ആറേഴ് മാസത്തിനുള്ളിൽ കെഎസ്ആര്‍ടിസിയെ ഞാൻ ഒരു കുരുക്കിലിടും, അതിനുള്ള പണികൾ നടന്നു വരുന്നു, അഴിമതി ഇല്ലാതാക്കും, എല്ലാം ഒരു വിരൽതുമ്പിലാക്കും, എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ, അത് ഞാൻ ചെയ്തിട്ടേ പോകൂവെന്നും കെബി ഗണേഷ് കുമാര്‍.

Post a Comment

Previous Post Next Post
Join Our Whats App Group