Join News @ Iritty Whats App Group

വീണ്ടും തിരിച്ചടി; മോദിയുടെ വികസിത് ഭാരത് വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് ഇലക്ഷൻ കമ്മീഷൻ


മോദിയുടെ വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ.വികസിത് ഭാരത് സന്ദേശമാണ് തടഞ്ഞത്.പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മോദി പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി ചണ്ഡീഗഢ് റിട്ടേണിങ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വാട്‌സ് ആപ് സന്ദേശത്തിലുടെയും പ്രചാരണയോഗങ്ങള്‍ക്കെത്താന്‍ നാവികസേനാ വിമാനം ഉപയോഗിച്ചും മോദി ചട്ടലംഘനം നടത്തുന്നുവെന്നാണ് പരാതി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു വികസിത ഭാരതം എന്ന തലക്കെട്ടില്‍ മോദിയുടെ കത്ത് വാട്സാപ്പില്‍ ലക്ഷങ്ങള്‍ക്ക് ലഭിച്ചത്. വിദേശത്തുള്ള പൗരന്മാര്‍ക്കടക്കം കൂട്ടസന്ദേശമെത്തിയത് വ്യക്തിവിവര സുരക്ഷാപ്രശ്നവും ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചണ്ഡീഗഢ് സ്വദേശി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ സജ്ജമാക്കിയ സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കിയത്. പ്രഥമദൃഷ്ട്യാ മോദിയുടേത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചണ്ഡീഗഢ് റിട്ടേണിങ് ഓഫീസര്‍ വിനയ് പ്രതാപ് സിങ് സ്ഥിരീകരിച്ചു. ചണ്ഡീഗഢിലെ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയാണ് പരാതി പരിശോധിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group