കൂത്തുപറമ്ബ് സ്പെഷ്യല്‍ സബ് ജയിലിലേക്ക് ലഹരി വസ്തുക്കള്‍ കടത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കൂത്തുപറമ്ബ് സ്പെഷ്യല്‍ സബ് ജയിലിലേക്കായിരുന്നു ലഹരി കടത്താൻ ശ്രമിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ഉനൈസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ അർഷാദ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ടുവന്ന് കൂത്തുപറമ്ബ് നിർമ്മലഗിരിയിലെ ലോഡ്ജില്‍ താമസിപ്പിച്ച് സ്വർണ്ണം തട്ടിയ കേസില്‍ റിമാൻ്റില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കാൻ ശ്രമിച്ചത്. ജയില്‍ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖില്‍, സിവില്‍ പോലീസ് ഓഫീസർമാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Post a Comment