Join News @ Iritty Whats App Group

അത് തന്റെ വാക്കുകളല്ലെന്ന് ജിഫ്‌രി തങ്ങള്‍; വ്യാജവാര്‍ത്ത ആരുടേതെന്ന് കണ്ടെത്താന്‍ നിയമ വഴി തേടും


കോഴിക്കോട്: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത തയാറാക്കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സി.എം.പി നേതാവ് സി.പി ജോണിന്റെ ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത് എന്ന പേരിലെ ലേഖനത്തിൽ നിന്ന് സി.പി ജോണിന്റെ ചിത്രം മാറ്റി ജിഫ്‌രി തങ്ങളുടെ ഫോട്ടോ വെക്കുകയും സമസ്ത വിഭാഗത്തിന്റെ പത്രമായ സുപ്രഭാതത്തില്‍ വന്ന ലേഖനം എന്ന തരത്തിലും പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വാസി സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം വ്യാജ വാർത്തനിര്‍മിച്ചതിനെതിരേ സമസ്ത പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group