Join News @ Iritty Whats App Group

മുംബൈയില്‍ മരിച്ച ഇരിട്ടി സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു

മുംബൈയില്‍ മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു

റായ്ഗഡ് : മുംബൈയില്‍ മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു. 3 വർഷമായി പൻവേല്‍ കാന്താകോളനിയില്‍ താമസിച്ചു വന്നിരുന്ന മാത്യു തോമസ് (62) ആണ് ഇന്ന് രാവിലേ 11.30 ന് നിര്യാതനായത്.
എന്നാല്‍ മാത്യു തോമസിന്‍റെ ബന്ധുക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.അസുഖ ബാധിതനായ മാത്യു തോമസ് താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

അതേസമയം 'പൻവേലില്‍ വരുന്നതിന് മുമ്ബ് ചെമ്ബൂരില്‍ ആണ് താമസിച്ചിരുന്നതെന്നും മൃതശരീരം ഇപ്പോള്‍ പൻവേല്‍ ഗവണ്‍മെൻറ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും 'കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പൻവേല്‍ പ്രസിഡന്‍റ് മനോജ് കുമാർ പറഞ്ഞു. മാത്യു തോമസിന്‍റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്ബറില്‍ ബന്ധപ്പെടുക 9967317424, 9967327424,

Post a Comment

Previous Post Next Post
Join Our Whats App Group