Join News @ Iritty Whats App Group

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എഐഎഡിഎംകെ ആദ്യ പട്ടികയായി; 75 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് ഡിഎംകെ

75 രൂപയ്ക്ക് പെട്രോളും 65 രുപയ്ക്ക് ഡീസലും നല്‍കുമെന്നും പാചക വാതക വില കുറയ്ക്കുമെന്നും ടോള്‍ റദ്ദാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. നീറ്റ് പരീക്ഷ തമിഴ്‌നാടിന് ബാധകമാക്കില്ലെന്നും വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തുമെന്നും പറയുന്നു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കില്ലെന്നും ഡിഎംകെ പ്രകടന പത്രികയില്‍ പറയുന്നു.


ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കളം തെളിയുന്നു. എഐഡിഎംകെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. 16 പേരുടെ പട്ടികയാണ് ഇന്ന് പുറത്തിറക്കിയത്. തേനി അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. രണ്ടാം ഘട്ടത്തില്‍ 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

ഭരണകക്ഷിയായ ഡിഎംകെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയും തിരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പട്ടിക പുറത്തിറക്കിയത്. ദയാനിധി മാരന്‍ സെന്‍ട്രല്‍ ചെന്നൈയിലും എ.രാജ നീഗലിരിയില്‍ നിന്നും മത്സരിക്കും. 11 പുതുമുഖങ്ങളും മൂന്ന് സ്ത്രീകളും പട്ടികയിലുണ്ട്.

75 രൂപയ്ക്ക് പെട്രോളും 65 രുപയ്ക്ക് ഡീസലും നല്‍കുമെന്നും പാചക വാതക വില കുറയ്ക്കുമെന്നും ടോള്‍ റദ്ദാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. നീറ്റ് പരീക്ഷ തമിഴ്‌നാടിന് ബാധകമാക്കില്ലെന്നും വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തുമെന്നും പറയുന്നു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കില്ലെന്നും ഡിഎംകെ പ്രകടന പത്രികയില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ 40 സീറ്റുകള്‍ മാത്രമല്ല, രാജ്യത്ത് കൂടുതല്‍ സീറ്റുകള്‍ ഇന്ത്യ മുന്നണി നേടുമെന്ന് അനിമൊഴി പറഞ്ഞു. ഒരു ദ്രവീഡിയന്‍ മാതൃക സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് ഇവിടെ ദൃശ്യമാണ്. രാജ്യം മുഴുവന്‍ ഈ മോഡല്‍ വ്യാപകമാക്കാന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സഹായിക്കുമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും രാജസ്ഥാനിലെ 12, ഉത്തര്‍ പ്രദേശിലെ എട്ട്, മധ്യപ്രദേശിലെ ആറ്, അസ്സം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അഞ്ച്, ബിഹാറിലെ നാല്, പശ്ചിമ ബംഗാളിലെ മൂന്ന്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളിലെ രണ്ട് വീതം, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ത്രിപുര, സിക്കിം, നാഗാലാന്‍ഡ്, മിസോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളും അടക്കം 102 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാനം ഇന്ന പുറത്തിറക്കി. ഈ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങും. മാര്‍ച്ച് 27 വരെയാണ് പത്രിക സമര്‍പ്പണം. 28ന് സൂക്ഷ്മ പരിശോധനയും 30 വരെ പത്രിക പിന്‍വലിക്കാനുള്ള സമയവുമുണ്ട്. ഏപ്രില്‍ 19നാണ് ആദ്യഘട്ട പോളിംഗ്. ഏഴ് ഘട്ടങ്ങളും പൂര്‍ത്തിയായ ശേഷം ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Post a Comment

Previous Post Next Post
Join Our Whats App Group