Join News @ Iritty Whats App Group

കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന 17 കാരി കുഴഞ്ഞ് വീണ് മരിച്ചു


കോട്ടയം: പാലായിൽ 17 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. ടർഫിൽ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.

കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ രാവിലെ എട്ടോടെയായിരുന്നു സംഭവം. കാർമ്മൽ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഗൗരി കൃഷ്ണ.

Post a Comment

Previous Post Next Post
Join Our Whats App Group