Join News @ Iritty Whats App Group

കണ്ണൂരില്‍ സ്ക്രീൻ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈൻ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി



ണ്ണൂർ:പോസ്റ്റ് ഓഫീസ് പാർസല്‍ ട്രാക്ക് ചെയ്യുന്നതിന് വേണ്ടി ഗൂഗിളില്‍ സെർച്ച്‌ ചെയ്ത് കിട്ടിയ ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെട്ടതിനെ തുടർന്ന് കണ്ണൂർ സൈനികന് 99,500 രൂപ നഷ്ടമായതായി പരാതി.ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ച സൈനികനെ തെറ്റിദ്ധരിപ്പിച്ച്‌ ഫോണില്‍ ഒരു സ്ക്രീൻ ഷെയർ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ പറയുകയായിരുന്നു.
അതിനായി ഒരു ലിങ്ക് തട്ടിപ്പുകാർ ഫോണിലേക്ക് അയച്ചു നല്‍കുകയും ലിങ്കില്‍ പ്രവേശിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതോടെ അക്കൗണ്ടില്‍ നിന്നും പണം
നഷ്ടപ്പെടുകയായിരുന്നു.

മറ്റൊരു പരാതിയില്‍ ക്രെഡിറ്റ് കാർഡിന് അപേക്ഷ നല്‍കിയ പരാതിക്കരന് കസ്റ്റമർ കെയറില്‍ നിന്നാണെന്ന വ്യാജേന ഒരു ഫോണ്‍ കാള്‍ വരികയും കെ വൈ സി വിവരങ്ങള്‍ വെരിഫിക്കേഷൻ ചെയ്യണമെന്നും അതിനായി ഫോണിന്റെ സ്ക്രീൻ ഷെയർ ചെയ്യണമെന്നും പറയുകയായിരുന്നു. സമാന രീതിയില്‍ ഒരു ലിങ്ക് അയച്ചു നല്‍കുകയും ലിങ്കില്‍ പ്രവേശിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു.തുടർന്ന് യുവാവിന്റെ അക്കൗണ്ടില്‍ നിന്നും 10000 രൂപ നഷ്ടമായി.
ഇതിനായി ഫോണ്‍ സ്ക്രീൻ ഷെയർ ചെയ്യണമെന്നും അക്കൗണ്ടില്‍ നിന്നും 10000 രൂപ നഷ്ടമാവുകയായിരുന്നു.

അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ ആപ്പുകളെന്ന് സൈബർ പൊലിസ് അറിയിച്ചു. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ നിർബന്ധിക്കുകയാണെന്ന് പൊലിസ് പറഞ്ഞു. ഇതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരികയാണ് പതിവ്. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സ്ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും.

ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തി വിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകള്‍ എന്നിവ പൂർണമായും അവഗണിക്കണമെന്ന് പൊലിസ് പറഞ്ഞു.ക്രെഡിറ്റ്കാർഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്ബറുകള്‍ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്ന് പൊലിസ് പറഞ്ഞു.സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെല്‍പ്പ്ലൈനില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച്‌ പണം നഷ്ടപ്പെട്ടവർപരാതി റിപ്പോർട്ട് ചെയ്യണമെന്നും കണ്ണൂർ സൈബർ സി ഐ സനല്‍കുമാർ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group