Join News @ Iritty Whats App Group

തൊഴില്‍ സംരക്ഷണ വാഹനപ്രചാരണ ജാഥ നടത്തി



രിട്ടി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു ) ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ തൊഴില്‍ സംരക്ഷണ വാഹന പ്രചാരണ ജാഥ സംഘടിപിച്ചു.
പത്തൊൻപതാം മൈലില്‍ ഫെഡറേഷൻ ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി. ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു.

വഴിയോര കച്ചവടക്കാരേ അന്യായമായി ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കുക , വികസന പ്രർത്തനങ്ങള്‍ക്കു വേണ്ടി ഒഴിപ്പിക്കുന്നവരുടെ പുനഃരധിവാസം ഉറപ്പ് വരുത്തുക, എല്ലാ തൊഴിലാളികള്‍ക്കും തിരിച്ച റിയറില്‍ കാർഡും ലൈസൻസും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ജാഥ. ജാഥ ലീഡർ കെ.ജെ. അപ്പച്ചൻ, വൈ.വൈ. മത്തായി , വി.ബി. ഷാജു, വി. രോഹിണി എ.കെ. രവിന്ദ്രൻ, വിനോദ് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു . ഇരിട്ടിയില്‍ നടന്ന സമാപന സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. 
കെ.സി. സുരേഷ്ബാബു. അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group