Join News @ Iritty Whats App Group

വേൾഡ് മലയാളീ കൌൺസിൽ സ്കിൻ ഡോണേഷൻ പ്രൊജക്റ്റ് ;ധാരണാപത്രം ഒപ്പിട്ടു




വേൾഡ് മലയാളീ കൌൺസിൽ കോയമ്പത്തൂർ പ്രൊവിൻസ്  ഗംഗ ഹോസ്പിറ്റലുമായി ചേർന്ന്  സ്കിൻ ഡോണേഷൻ   ധാരണാപത്രം ഒപ്പിട്ടു.    വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു.   കോയമ്പത്തൂർ പ്രൊവിൻസ്  പ്രസിഡന്റ് ഡോ . ആർ രാജേഷ് കുമാറും ഗംഗ ഹോസ്പിറ്റൽ സ്കിൻ ബാങ്ക് ഹെഡ്  ഡോ ഷണ്മുഖ-കൃഷ്ണനുമാണ് ധാരണപത്രം ഒപ്പിട്ടത്. നേത്രദാനം പോലെ എളുപ്പമായ പ്രക്രിയയാണ് 
സ്കിൻ ഡൊണേഷൻ  എന്നും പൊതുജനങ്ങളിൽ ബോധവൽക്കരണത്തിനായി സെമിനാറുകൾ ലഘുലേഖകൾ നൽകുമെന്നും ഈ പദ്ധതി ആഗോളതലത്തിൽ കൊണ്ടുപോകുമെന്നും  തോമസ് മൊട്ടക്കൽ പറഞ്ഞു.     ഇന്ത്യ റീജിയൻ വൈസ് ചെയർമാൻ പി പദ്മകുമാർ, ട്രെഷറർ രാമചന്ദ്രൻ പേരാമ്പ്ര, പ്രൊവിൻസ് ചെയർമാൻ ഡോ  സി. രാധാകൃഷ്ണൻ, സെക്രട്ടറി ആർ ശശിധരൻ , ട്രെഷറർ വേണുഗോപാൽ യൂറോപ് പ്രധിനിധി സണ്ണി വെളിയത്  വിജയകുമാർ എന്നിവർ പ്രസംഗിച്ചു.   ഇന്ത്യയിൽ പ്രതിവർഷം 7 ദശലക്ഷത്തിലധികം ആളുകൾക്ക് പൊള്ളലേറ്റ് പരിക്കേൽക്കുന്നു. ഇതിൽ 80% സ്ത്രീകളും കുട്ടികളുമാണ്. ഇവരിൽ ആസിഡ് ഇരകൾ, സ്ത്രീധന പീഡനത്തിന് ഇരയായവർ, അപകടത്തിൽപ്പെട്ടവർ, ചർമ്മത്തിന് ഗുരുതരമായി പൊള്ളലേറ്റവർ എന്നിവരും ഉൾപ്പെടുന്നു. റോഡപകടങ്ങൾക്കുശേഷം ഏറ്റവും വലിയ രണ്ടാമത്തെ പരിക്കുകളുള്ള ഗ്രൂപ്പാണിത്.    മരണ സമയം മുതൽ 6 മണിക്കൂറിനുള്ളിൽ മരണശേഷം ചർമ്മം ദാനം ചെയ്യാം.   ലിംഗഭേദവും രക്തഗ്രൂപ്പും പരിഗണിക്കാതെ ആർക്കും ചർമ്മം ദാനം ചെയ്യാം, ദാതാവിൻ്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സായിരിക്കണം, എന്നാൽ ഉയർന്ന പ്രായപരിധിയില്ല, 100 വയസ്സുള്ള ഒരാൾക്ക് പോലും അവൻ്റെ ചർമ്മം ദാനം ചെയ്യാം എന്നും വേൾഡ് മലയാളി ഗ്ലോബൽ സെക്രട്ടറി ദിനേശ് നായർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group