Join News @ Iritty Whats App Group

പേരാവൂര്‍ താലൂക്ക് ആശുപത്രി വികസനം: മന്ത്രിക്ക് നിവേദനം നല്‍കി


പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടർമാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആശുപത്രിയെ സൂപ്പർ സെപ്ഷാലിറ്റിയാക്കി ഉയർത്തണമെന്നുമാവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മന്ത്രി വീണാ ജോർജിനും പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും നിവേദനം നല്‍കി. 

സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിസിസി. ജനറല്‍ സെക്രട്ടറി ബൈജു വർഗീസ്, പേരാവൂർബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജൂബിലി ചാക്കോ, ബ്ലോക്ക്കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെഎം ഗിരീഷ് എന്നിവര‌ടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്. 

വിഷയത്തിന്‍റെ ഗൗരവം തനിക്കറിയാമെന്നും എട്ടിലധികം തവണ സണ്ണി ജോസഫ് എംഎല്‍എ ഇക്കാര്യം തന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നിയമസഭയില്‍ സബ് മിഷനായും ഇക്കാര്യം എംഎല്‍എ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയുമായി ഇതു സംബന്ധിച്ച്‌ ചർച്ച ചെയ്ത് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group