Join News @ Iritty Whats App Group

പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം: പ്രതികളായ സഹോദരന്മാര്‍ കീഴടങ്ങി


തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തുകയും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഹാളില്‍ നിന്ന് ഇറങ്ങിയോടുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരന്മാര്‍ അമല്‍ജിത്തും അഖില്‍ജിത്തുമാണ് അഡി.സിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് പരീക്ഷക്കിടെയാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. അമല്‍ജിത്തിന് വേണ്ടി അനിയന്‍ അഖില്‍ജിത്തായിരുന്നു പരീക്ഷയെഴുതാന്‍ ഹാളിലെത്തിയത്. എന്നാല്‍ ബയോമെട്രിക് പരീക്ഷക്കായി ഉദ്യോഗസ്ഥര്‍ എത്തിയതോടെ അഖില്‍ജിത്ത് ഇറങ്ങി ഓടുകയായിരുന്നു. മതില്‍ചാടി പുറത്തേക്ക് പോയ അഖില്‍ജിത്തിനെ അമല്‍ജിത്ത് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടുത്തി. ശേഷം ഇരുവരും ഒളിവിലായിരുന്നു.

കേസില്‍ അഖില്‍ജിത്ത് ഒന്നാം പ്രതിയും അമല്‍ജിത്ത് രണ്ടാം പ്രതിയുമാണ്. വയറുവേദനയെത്തുടര്‍ന്നാണ് അഖില്‍ജിത്ത് ഹാളില്‍ നിന്നും പുറത്തേക്ക് ഓടിയതെന്നായിരുന്നു അന്വേഷണത്തിനിടെ ഇരുവരുടെയും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. ഒളിവില്‍ പോയ സഹോദരങ്ങള്‍ ഇന്ന് വൈകുന്നേരമാണ് കോടതിയില്‍ ഹാജരായത്.

Post a Comment

Previous Post Next Post
Join Our Whats App Group