Join News @ Iritty Whats App Group

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: അഞ്ചു വരെ പത്രിക സമര്‍പ്പിക്കാം


ട്ടന്നൂര്‍: നഗരസഭയിലെ ടൗണ്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന് ഫെബ്രുവരി അഞ്ചു വരെ പത്രിക സമര്‍പ്പിക്കാം. ഐക്യമുന്നണി സ്ഥാനാര്‍ഥിയായി മുന്‍ കൗണ്‍സിലര്‍ കെ.വി.
ജയചന്ദ്രന്‍ മത്സരിക്കും. ബി.ജെ.പിയും ഇടതുമുന്നണിയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രം ഉള്‍പ്പെടുന്ന 29ാം വാര്‍ഡായ ടൗണ്‍ എക്കാലവും കോണ്‍ഗ്രസിനെ വിജയിപ്പിച്ച വാര്‍ഡാണ്. ശ്രീശങ്കരവിദ്യാപീഠം സ്‌കൂളാണ് പോളിങ് സ്റ്റേഷന്‍.

കൗണ്‍സിലര്‍ കെ.വി. പ്രശാന്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ടൗണ്‍ വാര്‍ഡില്‍ ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കെ.വി. ജയചന്ദ്രന്‍ കഴിഞ്ഞ ഭരണസമിതിയില്‍ മട്ടന്നൂര്‍ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

2012ലെ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ പ്രശാന്ത് വിജയിച്ചത് 96 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു. പ്രശാന്തന് 359 വോട്ടു ലഭിച്ചപ്പോള്‍ തൊട്ടുപിന്നില്‍ സി.പി.എമ്മിലെ പി.കെ. ഗോവിന്ദന് 263 വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ സന്ദീപ് മട്ടന്നൂര്‍ 193 വോട്ടുമായി മൂന്നാംസ്ഥാനത്തായി.

2017ല്‍ കോണ്‍ഗ്രസിലെ പി.വി. ധനലക്ഷ്മിയുടെ ഭൂരിപക്ഷം 86 വോട്ടായിരുന്നു. ഇവര്‍ 307 വോട്ടു നേടിയപ്പോള്‍ ബി.ജെ.പിയിലെ ബിന്ദു 221 വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. ഇടതു സ്വതന്ത്ര എം.പി. നന്ദിനി 188 വോട്ടുമായി മൂന്നാംസ്ഥാനത്തായി.

2022ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 884 വോട്ടര്‍മാരില്‍ 81 ശതമാനമായ 716 പേരായിരുന്നു വോട്ടുചെയ്തത്. കെ.വി. പ്രശാന്തന്റെ ഭൂരിപക്ഷം 12 വോട്ടായിരുന്നു. പ്രശാന്തിന് 343 വോട്ടു ലഭിച്ചപ്പോള്‍, ബി.ജെ.പിയിലെ മധുസൂദനന്‍ 331 വോട്ടുമായി രണ്ടാംസ്ഥാനത്തും ഇടതുസ്വതന്ത്ര ശ്രീമതി 83 വോട്ടുമായി മൂന്നാംസ്ഥാനത്തുമായി.

2017ല്‍ ഇടതുമുന്നണിക്ക് 188 വോട്ടു ലഭിച്ചപ്പോള്‍ 2022ല്‍ 105 വോട്ട് കുറഞ്ഞ് 83ലേക്ക് കൂപ്പുകുത്തി. എന്നാല്‍, 2017ല്‍ ബി.ജെ.പിക്ക് 221 വോട്ടു ലഭിച്ചപ്പോള്‍ 2022ല്‍ 110 വോട്ട് വര്‍ധിച്ച്‌ 331ലേക്ക് കുതിച്ചുയര്‍ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group