Join News @ Iritty Whats App Group

പശുക്കളോട് ക്രൂരത; ഒമ്പത് ബിജെപി നേതാക്കൾക്കതിരെ കേസെടുത്ത് പൊലീസ്

ബെംഗളൂരു: കർണാടക സർക്കാരിനെതിരെ പ്രതിഷേധ റാലിക്കിടെ പശുക്കളെ ഫ്രീഡം പാർക്കിൽ കൊണ്ടുവന്നതിന് ഒമ്പത് ബിജെപി നേതാക്കൾക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തു.   ക്ഷീര കർഷകർക്കുള്ള  സബ്‌സിഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി  നടത്തിയ പ്രതിഷേധ സമരത്തിലാണ് പശുക്കളെ കൊണ്ടുവന്നത്. പ്രതിഷേധത്തിനിടെ ബിഎംടിസി ബസുകളിൽ കയറാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഈ സമയം പശുക്കളെ ബസിനുള്ളിലേക്ക് തള്ളിയിടാനും നേതാക്കൾ ശ്രമിച്ചു. എന്നാൽ വാതിലുകൾ ചെറുതായതിനാൽ ബസിൽ കയറാൻ പശുക്കൾക്ക് കയറാനായില്ല.

ഉച്ചഭാഷിണിയുടെ ശബ്ദം കാരണം പശുക്കൾ പരിഭ്രാന്തരായി ഓടിയെന്ന് പൊലീസ് പറഞ്ഞു. പി രാജീവ്, പട്ടീൽ നടഹള്ളി, ഹരീഷ്, സപ്തഗിരി ഗൗഡ എന്നിവരുൾപ്പെടെ അഞ്ചുപേർക്കെതിരെ ഉപ്പാർപേട്ട് എസ്ഐ പ്രശാന്ത് കേസെടുത്തു. സമരം നടത്താൻ അനുമതി നൽകിയെങ്കിലും മൃഗങ്ങളെ കൊണ്ടുവന്ന് മനുഷ്യത്വരഹിതമായി പെരുമാറിയത് നിയമവിരുദ്ധമാണ്. പശുക്കളുടെ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group