മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്ന വാർത്ത വലിയ ഞെട്ടലാണ് ചലച്ചിത്ര ലോകത്ത് ഉണ്ടായത്. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം മരണപ്പെട്ടന്ന വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ താൻ മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ഠിക്കാനാണ് താൻ മരണവാർത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.
'ഞാൻ മരിച്ചിട്ടില്ല'; മരണ വാർത്തയ്ക്ക് പിന്നിലെ കാരണം, വീഡിയോയുമായി പൂനം പാണ്ഡെ!
News@Iritty
0
Post a Comment