ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ ആനമതില്‍ ജൂണ്‍ 15ഓടെ പൂർത്തിയാക്കത്തക്ക രീതിയില്‍ നിർമ്മാണം പ്രവർത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ആറളം വളയംചാലിലെ വനംവകുപ്പിന്റെ ഐ.ബി ഓഫീസില്‍ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും നിശ്ചയിച്ചതിലും നേരത്തെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സബ് കളക്ടറുടെ അജ്ഝ്ക്ഷതയില്‍ എല്ലാ ആഴ്ചയിലും റിവ്യൂ മീറ്റിംഗ് നടത്തും.യോഗത്തില്‍ സണ്ണി ജോസഫ് എം.എല്‍.എ, സബ് കളക്ടർ സന്ദീപ്കുമാർ, പൊതുമരാമത്ത്, ട്രൈബല്‍, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആനമതില്‍ നിർമ്മാണം പ്രവൃത്തിയുടെ പുരോഗതി മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.
രണ്ട് കിലോമീറ്റർ പൂർത്തിയായി
നിലവില്‍ രണ്ട് കിലോമീറ്ററിലധികം നിർമ്മാണം പൂർത്തിയാക്കി. ഒറ്റ ടീം ആണ് നിലവില്‍ പ്രവൃത്തി നടത്തുന്നത്. വേഗത കൂട്ടുന്നതിന് രണ്ട് ടീമിനെക്കൂടി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്ത് 67 മരങ്ങള്‍ കൂടി മുറിച്ചുമാറ്റാൻ ഉണ്ട്. അതിന് അനുമതി ലഭിച്ചിട്ടുണ്ട്.
ആനമതില്‍ നിർമ്മാണം പൂർത്തിയാക്കുന്നതിലൂടെ ആറളം പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ജീവന് സുരക്ഷയും കൃഷിയിടങ്ങള്‍ക്ക് സംരക്ഷണവും ഉറപ്പാകും. ഇതിലൂടെ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടും- മന്ത്രി രാധാകൃഷ്ണൻ
Post a Comment