Join News @ Iritty Whats App Group

വയനാട് തോല്‍പ്പട്ടില്‍ വനപാലകന് നേരെ വന്യജീവി ആക്രമണം


വയനാട് : താല്‍കാലിക ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം. വയനാട് വന്യജീവി സങ്കേത്തിന്റെ് പരിധിയിലെ തോല്‍പ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവിനക്കാരനായ വെങ്കിട്ടദാസാനാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അരണപ്പാറ പുളിമുക്കിൽവച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. ആന വരുന്നത് തടയാൻ കാവൽ നിൽക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വന്യജീവിയുടെ മുൻപിൽപ്പെടുകയായിരുന്നു. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന.

ആക്രമണത്തിൽ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

Post a Comment

Previous Post Next Post
Join Our Whats App Group