ഇരിട്ടി: ഇരിട്ടിഹയർ സെക്കൻഡറി സ്കൂളിൽ പി ടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഹയർ സെക്കണ്ടറി ബ്ലോക്കിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ച മിനി ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് അധ്യക്ഷനായി. പിടിഎ വൈസ് പ്രസിഡണ്ട് ആർ. കെ. ഷൈജു, മദർ പി ടി എ വൈസ് പ്രസിഡൻറ് കെ. പ്രസന്ന, സ്റ്റാഫ് സെക്രട്ടറി കെ.വി. സുജേഷ് ബാബു, പി ടി എ ഭാരവാഹികളായ എം.ബാലകൃഷണൻ, എം.പി. രവീന്ദ്രൻ, സുരേന്ദ്രൻ, അധ്യാപകരായ കെ.ജെ. ബിൻസി, കെ. ബെൻസി രാജ്, ഇ.പി. അനീഷ് കുമാർ, കെ. ജൻകേഷ്, മുരളീധരൻ എന്നിവർ സംസാരിച്ചു.
ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ മിനി ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം
News@Iritty
0
Post a Comment