Join News @ Iritty Whats App Group

മട്ടന്നൂർ പിആർഎൻഎസ്‌എസ് കോളേജില്‍ റാഗിംഗ് എന്ന് പരാതി;6 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ



മട്ടന്നൂർ പിആർഎൻഎസ്‌എസ് കോളേജില്‍ റാഗിംഗ് എന്ന് പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികള്‍ മർദിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

വിദ്യാർത്ഥികളെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. ആറ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് സമിതിയെ നിശ്ചയിച്ചു. കൂടുതല്‍ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് പ്രിൻസിപ്പാള്‍ അറിയിച്ചു.

ഒന്നാം വർഷ വിദ്യാർത്ഥികള്‍ മദ്യപിച്ചെന്നാരോപിച്ചായിരുന്നു മർദിച്ചത്. പരാതി കോളേജ് അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് മർദനം നടന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group