Join News @ Iritty Whats App Group

ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു ; വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു ; തമിഴക വെട്രി കഴകം, 2026 ല്‍ മത്സരിക്കും


ചെന്നൈ: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം തമിഴ് സൂപ്പര്‍താരം വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു. 'തമിഴക വെട്രി കഴകം' എന്നാണ് പാര്‍ട്ടിയുടെ പേര്. താരം പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും 2026 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാനിറങ്ങിയേക്കും. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പിലൂടെയാണ് താരം പാര്‍ട്ടി പ്രഖ്യാപിച്ചത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമായി ആരാധകര്‍് വിലയിരുത്തപ്പെട്ടിരുന്നു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ വിജയ് പീപ്പിള്‍സ് മൂവ്മെന്റ് നിരവധി ക്ഷേമ പരിപാടികളും സാമൂഹിക സേവനങ്ങളും ദുരിതാശ്വാസ സഹായങ്ങളും താരം ചെയ്തുവരുന്നതായി പറയുന്നു.

നേരത്തേ വിജയ് യുടെ രാഷ്ട്രീയാപാര്‍ട്ടിയുമായി ബന്ധ​പ്പെട്ട വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തമിഴക മക്കള്‍ കഴകം (ടിഎംകെ) എന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകളില്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞിരുന്നത്. എന്നാല്‍ വിജയ് തന്റെ എക്സ് പേജിലൂടെ പാര്‍ട്ടിയുടെ പേര് തമിഴക വെട്രി കഴകം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ രജനീകാന്തും കമല്‍ഹാസനും പാര്‍ട്ടിയുമായി വന്നിരുന്നു. എന്നാല്‍ കമല്‍ പാര്‍ട്ടിയുമായി ​മുമ്പോട്ട് പോയപ്പോള്‍ രജനീകാന്ത് അവസാന നിമിഷം പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറി.

Post a Comment

Previous Post Next Post
Join Our Whats App Group