Join News @ Iritty Whats App Group

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ നൽകണം: മുഖ്യമന്ത്രി ​

തിരുവനന്തപുരം : വിവരാവകാശ നിയമപ്രകാരമുളള ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ സങ്കേതികമായ മറുപടികളല്ല കൃത്യമായ മറുപടികളാണു നല്‍കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാറും വിവരവകാശ കമ്മീഷനും സംഘടിപ്പിച്ച വിവരവകാശ നിയമത്തെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നാം യുപിഎ സർക്കാരിന്റെ്‌ കാലത്താണ് വിവരാവകാശ നിയമം നിലവിൽ വന്നത്.

ഇടതുപക്ഷ പാർട്ടികൾ പിന്തുണച്ച സർക്കാർ എന്നതായിരുന്നു ആ സർക്കാരിന്റെ്‌ പ്രത്യേകത. അതേ സമയം 30 ദിവസമാണ് വിവരാവകാശത്തിന്റെ സമയം. മുപ്പതാം ദിവസമേ വിവരങ്ങൾ നൽകൂ എന്ന് ചിലർ വാശിപിടിക്കുന്നു. അത് ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വിവരങ്ങൾ നിശ്ചിത സമയത്ത് ലഭിച്ചില്ലെങ്കിൽ അത് അപേക്ഷകന് ഗുണമില്ല. അപേക്ഷ നൽകുന്നവർ ഒന്നുകിൽ അവർക്കും അല്ലെങ്കിൽ സമൂഹത്തിന് പൊതുവിലും ഗുണമുണ്ടാകുന്ന അപേക്ഷകൾ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. അതു പോര, അഴിമതി ഒട്ടും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. അതിന് ഉദ്യോഗസ്ഥരും ജനങ്ങളും തീരുമാനിക്കണം. കൈകൂലി വാങ്ങില്ല എന്ന് ഉദ്യോഗസ്ഥരും കൊടുക്കില്ലെന്ന് ജനങ്ങളും ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിൽ അടി വരയിട്ട് പറയുന്ന കാര്യങ്ങൾ ആണ് നീതി, സാഹോദര്യം തുടങ്ങിയവ.

ഭരണഘടനയുടെ അർത്ഥ വ്യാപ്തി മനസ്സിലാക്കി പ്രവർത്തിക്കാൻ ഓരോ സർക്കാർ ഉദ്യോഗസ്ഥർക്കും കഴിയണം. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നത് ഉദ്യോഗസ്ഥരിലൂടെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group